Timely news thodupuzha

logo

ഇടതു യുവജന പ്രസ്ഥാനത്തിന്റെ നീക്കം പ്രതിഷേധാർഹം; സാജൻ ചിമ്മിനിക്കാട്ട്

കുമാരമംഗലം: പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ഇടതു യുവജന പ്രസ്ഥാനത്തിന്റെ നീക്കം ഇരട്ടത്താപ്പും ആഭാസകരവുമാണെന്ന് കുമാരമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജൻ ചിമ്മിനിക്കാട്ട്. വികസന മുന്നേറ്റങ്ങളിൽ വിറളി പൂണ്ട ഇടതു പ്രസ്ഥാനങ്ങൾ തങ്ങളുടെ സർക്കാർ സാധാരണ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച നികുതി ഭാരങ്ങൾക്ക് മറുപടി പറയാനില്ലാതെ ഇതുപോലുള്ള കുൽസിത ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കുമാരംമംഗലം പ‍ഞ്ചായത്തിൽ പദ്ധതി വിഹിതം 85 ശതമാനം ചിലവഴിച്ചിട്ടുള്ളതും നികുതി പിരിവ് 97 ശതമാനത്തോളം പൂർത്തീകരിച്ചിട്ടുള്ളതുമാണ്. എന്നാൽ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള ഇടതു യുവജന പ്രസ്ഥാനത്തിന്റെ നീക്കം ഇരട്ടത്താപ്പാണ്.

ഇടതുപക്ഷം ഉൾപ്പെടെ ഭരിക്കുന്ന 16ഓളം പഞ്ചായത്തുകൾ ഇടുക്കി ജില്ലയിൽ നിലവിലുണ്ട്. കുമാരമംഗലം പഞ്ചായത്തിന് താഴെയാണ് ചിലവു ശതമാനം. ഇതിൽ ജില്ലാ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ഉൾപ്പെടുന്നു. ഈ വർഷം പ‍ഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്ന പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളുടെ വികസന പ്രവർത്തനങ്ങൾ, മാലിന്യ സംസ്കരണം, ജലജീവ മിഷൻ പദ്ധതി, വിവിധ കുടിവെള്ള പദ്ധതികൾ തുടങ്ങിയ വികസന മുന്നേറ്റങ്ങളിൽ വിറളി പൂണ്ട ഇടതു പ്രസ്ഥാനങ്ങൾ തങ്ങളുടെ സർക്കാർ സാധാരണ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ച നികുതി ഭാരങ്ങൾക്ക് മറുപടി പറയാനില്ലാതെ ഇതുപോലുള്ള കുൽസിത ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Comment

Your email address will not be published. Required fields are marked *