കൊച്ചി: സ്ത്രീയുടെ ശരീരഘടനയെപ്പറ്റി പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയക്കുന്നതും ലൈംഗികാതിക്രമമാണെന്ന് ഹൈക്കോടതി.
സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് അനാവശ്യമായ വർണനകൾ നടത്തുന്നത് ലൈംഗികച്ചുവയോടെയല്ലെന്ന് കരുതാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
സഹപ്രവർത്തകയുടെ പരാതിയിൽ തനിക്കെതിരേ ആലുവ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി മുൻ ഉദ്യോഗസ്ഥൻ പുത്തൻവേലിക്കര സ്വദേശി ആർ രാമചന്ദ്രൻ നായർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബദറുദ്ദീൻറെ ഉത്തരവ്.
സഹപ്രവർത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറയുകയും ഫോണിൽ ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയക്കുകയും ചെയ്തതിന് ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകൾ പ്രകാരം ആലുവ പൊലീസ് 2017 ൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നായിരുന്നു രാമചന്ദ്രൻ നായരുടെ ഹർജിയിലെ ആവശ്യം. മികച്ച ബോഡി സ്ട്രക്ചറെന്ന കമൻറിൽ ലൈംഗികച്ചുവ ഇല്ലെന്നായിരുന്നു ഹർജിക്കാരൻ്റെ വാദം.