മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ തകഴി അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി ഹാളിൽ പി.സി.ആൻറണിയുടെ അദ്ധ്യക്ഷതയിൽ ഇടുക്കി ഡയറ്റ് ലക്ച്ചറർ ടി.ബി.അജീഷ് കുമാർ അനുസ്മരണ പ്രഭാക്ഷണം നടത്തി. കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി, ലൈബ്രറി പ്രസിഡൻറ് K.C.സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് എ.പി.കാസിം, കവി തൊമ്മൻകുത്ത് ജോയ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. അനുകുമാർ തൊടുപുഴ സ്വാഗതവും എം.ബിനോയ് കൃതജ്ഞതയും പറഞ്ഞു.