ചെറുതോണി: സാമൂഹിക പ്രവർത്തക ഡോ എം എസ് സുനിൽ ഭവനരഹിതരായി കുടിലുകളിൽ കഴിയുന്ന നിരാലമ്പർക്ക് പണിയുന്ന 279-മത് സ്നേഹ ഭവനം കാമാക്ഷി പാറക്കുഴിയിൽ അതുല്യ പ്രവീണിനും കുടുംബത്തിനും കൈമാറി. സെന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സഹായത്താൽ ഈസ്റ്റർ ദിന സമ്മാനമായി നിർമ്മിച്ചു നൽകിയ വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ഇടുക്കി എം.പി .ഡീൻ കുര്യാക്കോസ് നിർവഹിച്ചു.
വർഷങ്ങളായി സ്വന്തമായി അടച്ചുറപ്പില്ലാത്ത ഒരു ഭവനം ഇല്ലാതെ ചെറിയ ഒരു കുടിലിൽ ആയിരുന്നു ഗർഭിണിയായ അതുല്യയും പ്രവീണും രണ്ടു കുഞ്ഞുങ്ങളും താമസിച്ചിരുന്നത്. മഴക്കാലം ആകുമ്പോൾ ബന്ധുവീടുകളിൽ അഭയം തേടിയിരുന്ന കുടുംബം സ്വന്തമായ ഒരു വീട് വെക്കുവാനുള്ള സാമ്പത്തിക സ്ഥിതിയില്ലാതെ പല വാതിലുകളും മുട്ടിയിട്ടും സഹായം ഒന്നും ലഭിക്കാത്ത സാഹചര്യത്തിൽ .അധ്യാപിക കൂടിയായ ഡോക്ടർ എം എസ് സുനിൽ ഇവരുടെ അവസ്ഥ നേരിൽ കാണുവാൻ ഇടയായി തുടർന്ന് ടീച്ചർ ഇവർക്കായി 2 മുറികളും അടുക്കളയും ഹാളും സിറ്റൗട്ടും ശുചിമുറിയും അടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു.
സെൻതോമസ് എക്കുമിനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ സഹായത്താൽ പണിയുന്ന മൂന്നാമത്തെ വീടാണ് ഇത്. ചടങ്ങിൽ വാർഡ് മെമ്പർ ചിഞ്ചുമോൾ ബിനോയ്., മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ പി ഉസ്മാൻ പ്രോജക്ട് കോഡിനേറ്റർ കെ പി ജയലാൽ, ആയുണ്ണി അപ്പച്ചൻ, ജോയി കണ്ടത്തിൻകര എന്നിവർ പ്രസംഗിച്ചു. സെന്റ് തോമസ് എക്യുമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ഭാരവാഹികളായ റവ ശാലു ടി മാത്യു, റവ ജോൺ തോമസ്, വർഗീസ് കളത്തിൽ, തോമസ് ജേക്കബ്, ജോൺ താമരവേലിൽ, സജി എന്നിവർക്ക് കുടുംബാംഗങ്ങൾ നന്ദി അർപ്പിച്ചു.