തൊടുപുഴ: വൺ തൗസന്റ് ഡ്രിങ്കറ്റ്സ് എക്സിബിഷൻ തൊടുപുഴ ലയൺസ് ക്ലബ് ഹാളിൽ നടക്കും. ഏപ്രിൽ 15ന് നടക്കുന്ന എക്സിബിഷനായി ന്യായമായ വിലയിലും തനതായ ശൈലിയിലും തൊടുപുഴയിലെ ഉപയോക്തമാക്കളുടെ ടേസ്റ്റ് അനുസരിച്ചുള്ളതുമായ തുണിത്തരങ്ങളാണ് കഴിഞ്ഞ അഞ്ച് മാസം കൊണ്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് സംഘാടകരിൽ ഒരാളും സംരംഭകയുമായ ധന്യ സുജിത് പറഞ്ഞു.
450 മുതൽ 6000 രുപവരെയുള്ള തുണിത്തരങ്ങൾ ഇവിടെ വിൽപ്പനക്കായെത്തിക്കും. കൂടാതെ കിഡ്സ് വെയർ, ക്യാഷ്വൽവെയർ, ഹോം ഡെക്കർ, വെസ്റ്റേൺ വെയർ, സാരീസ്, കുർത്തീസ് തുടങ്ങിയവ ഹോൾസെയിൽ വിലയിലാകും എക്സിബിഷനിലൂടെ ലഭിക്കുന്നത്. ന്യായമായ വിലയിലും തനതായ ശൈലിയിലും ഒരുക്കിയിരിക്കുന്ന ഈ ഉൽപ്പന്നങ്ങൾക്കു പുറമേ സൈൻ ക്യാരറ്റ് ഡൈമണ്ട് ജ്വല്ലറി ഡിസ്പ്ലേയും ഒരുക്കും. രാവിലെ 10മുതൽ വൈകിട്ട് 8.30വരെയാണ് പ്രദർശന സമയം. പ്രദർശനം കാണുവാൻ എത്തുന്നവർക്കായി ഡയമണ്ട് ലോക്കറ്റിന്റെ ലക്കി ഡ്രോ സൈൻ കാരറ്റും ഒരുക്കിയിട്ടുണ്ട്.