കൊച്ചി: ഉന്നത വിദ്യാഭാസ മന്ത്രി ആർ.ബിന്ദുവിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എതിർ സ്ഥാനാർഥി തോമസ് ഉണ്ണിയാടനായിരുന്നു ഹർജി നൽകിയത്.
പ്രൊഫസർ അല്ലാതിരുന്നിട്ടും പ്രൊഫസറെന്ന പേരിൽ മത്സരിച്ചു, ജനങ്ങളെ കബളിപ്പിച്ചു തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. മതിയായ വസ്തുതകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹർജി തള്ളിയത്.