ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അരുണാചൽ സന്ദർശനത്തിൽ ചൈന ഉയർത്തിയ വിമർശത്തെ തള്ളിക്കളഞ്ഞ് വിദേശമന്ത്രാലയം. അരുണാചൽ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഷായുടെ സന്ദർശനം തങ്ങളുടെ പരമാധികാരം ലംഘിക്കുന്നതും സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതുമാണെന്ന ചൈനീസ് വിദേശമന്ത്രാലയത്തിന്റെ നിലപാടാണ് ഇന്ത്യ തള്ളിയത്.
ഇന്നലെകളിലേതിനു സമാനമായി ഭാവിയിലും അരുണാചൽ എക്കാലവും രാജ്യത്തിന്റെ അവിഭാജ്യഘടകമായി തുടരും. ഇത്തരം വിമർശങ്ങൾ യുക്തിക്ക് നിരക്കുന്നതല്ലെന്നും യാഥാർഥ്യങ്ങളെ മാറ്റാൻ ഉതകുന്നതല്ലെന്നും വിദേശമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.