മാംഗ്ലൂർ: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ജഗദീഷ് ഷെട്ടാർ കോൺഗ്രസ്സിൽ ചേർന്നു. തിങ്കളാഴ്‌ച രാവിലെ 9 മണിക്ക് ബെംഗളൂരുവിലെ കെ.പി.സി.സി ഓഫീസിൽ നടന്ന വാർത്ത സമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് ഷെട്ടാറുടെ പാർട്ടി പ്രവേശം അറിയിച്ചത്. ഷെട്ടാർ ഹൂബ്ലി- ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കും.