Timely news thodupuzha

വാഴക്കുളത്ത് നിയന്ത്രണം വിട്ട പാഴ്സല്‍ വണ്ടിയിടിച്ച് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം, രണ്ട് വയസ്സുകാരിക്കുൾപ്പെടെ ഗുരുതരമായി പരിക്കേറ്റു

വാഴക്കുളം: ഇന്ന് രാവിലെ 8 മണിയോടെയാണ് വാഴക്കുളം മടക്കത്താനത്ത് അപകടമുണ്ടായത്. സാധനങ്ങള്‍ വാങ്ങാനായി കടയിലേക്കിറങ്ങിയതായിരുന്നു മേരി. മേരിയുടെ അയല്‍വാസിയാണ് പ്രജേഷ്. നിയന്ത്രണം വിട്ട പാഴ്സല്‍ വണ്ടി മൂവരേയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഡ്രൈവര്‍ എല്‍ദോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

മേരിയുടെ മൃതദേഹം മൂവാറ്റുപുഴ താലൂക്കാശുപത്രിയിലും പ്രജേഷിന്റെയും കുഞ്ഞിന്റെയും മൃതദേഹം തൊടുപുഴ താലൂക്കാശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Leave a Comment

Your email address will not be published. Required fields are marked *