കൊച്ചി: 2 ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വവർണവിലയിൽ ഇടിവ്. ഇന്ന് (18/14/2023) പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിൻറെ വില 44,680 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ 5,585 ആയി. ഈ മാസത്തിൻറെ തുടക്കത്തിൽ 44,000-ത്തിലെത്തിയ സ്വർണവില പിന്നീട് 5ന് ആദ്യമായി 45,000-ത്തിലെത്തി.
പിന്നീടുള്ള ദിവസങ്ങളിൽ വില കുറഞ്ഞു വന്നെങ്കിലും കഴിഞ്ഞ ദിവസങ്ങൾ മുതൽ വീണ്ടും ഉയരുന്ന പ്രവണതയാണ് കണ്ടത്. കഴിഞ്ഞ വെള്ളിയാഴ്ച സ്വർണവില റെക്കോർഡ് നിരക്കായ 45,320 രൂപ വരെ എത്തിയിരുന്നു. ശേഷം ഇന്നലെ സ്വർണവിലയിൽ മാറ്റമില്ലായിരുന്നു.