Timely news thodupuzha

logo

കിസാൻ സർവ്വീസ് സൊസൈറ്റി വെള്ളിയാമറ്റം യൂണിറ്റിന്റെ ഓഫീസ് പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു

കലയന്താനി: ആരോഗ്യമുള്ള കർഷകൻ, സമ്പന്നമായ രാജ്യമെന്ന ദർശനത്തിൽ രൂപംകൊണ്ട് കർഷകരുടെ സർവ്വതോന്മുഖമായ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കിസാൻ സർവ്വീസ് സൊസൈറ്റി വെള്ളിയാമറ്റം യൂണിറ്റിന്റെ ഓഫീസ് പി. ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ യൂണിറ്റ് പ്രസിഡന്റ്. മാത്യു കോട്ടൂർ അദ്ധ്യക്ഷ നായിരുന്നു.

കിസാൻ സർവ്വീസ് സൊസൈറ്റിയുടെ ദേശീയ ചെയർമാൻ. ജോസ് തയ്യിൽ മുഖ്യാതിഥിയായിരുന്നു. വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ മുഴുവൻ കർഷകരുടെയും സമഗ്രമായ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് കിസാൻ സർവ്വീസ് സൊസൈറ്റിയിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സാം പദ്ധതി പ്രകാരം സംഘത്തിന് ലഭിച്ച 10 ലക്ഷം രൂപയുടെ കാർഷിക ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും യൂണിറ്റിന്റെ സംരംഭങ്ങളായ തേൻ, മസാലക്കൂട്ട്, പായ്ക്ക് ചെയ്ത കുരുമുളക്, ഹരിത കഷായം, ഫിഷ് അമിനോ ആസിഡ് എന്നിവയുടെ ആദ്യ വില്പ്പനയും ഉണ്ടായിരുന്നു.

വനിത വിംഗ് പ്രസിഡന്റ് ഷൈമോൾ തോമസ് ഓടയ്ക്കൽ, സെക്രട്ടറി ജിഷ സിജോ തൊഴാലപുത്തൻപുരയിൽ, ട്രഷറർ സംഗീത യു.ഒ ഉറുമ്പനാനിക്കൽ എന്നിവരുടെ സ്ഥാനാരോഹണവും നടന്നു. ഓഫീസ് പ്രവർത്തിക്കുന്നതിന് കെട്ടിടം നൽകിയ ജോണി ജോർജ്ജ് കിഴക്കേക്കരയെയും പ്രസംഗപീഠം സംഭാവന ചെയ്ത തൊഴാലപുത്തൻപുരയിൽ മാത്യു-മേരി ദമ്പതികളെ മൊമന്റോ നൽകി ആദരിച്ചു.

മികച്ച കർഷകനായ കെ.എം.ബഷീർ കാളംതോട്ടിൽ, വനിത വിംഗ് പ്രസിഡന്റ് ഷൈമോൾ തോമസ് ഓടയ്ക്കൽ, യുവജന പ്രതിനിധി ജോർജ്ജ്കുട്ടി കിഴക്കേക്കര എന്നിവർ ദീപം തെളിയിച്ച് തുടക്കം കുറിച്ച് യോഗത്തിൽ കിസാൻ സർവ്വീസ് സൊസൈറ്റിയുടെ വെള്ളിയാമറ്റം യൂണിറ്റ് ജനറൽ സെക്രട്ടറി സിജോ മാത്യു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി സി.സി.മോഹൻദാസ്, ഇടുക്കി ജില്ലാ പ്രസിഡന്റ് ജോൺ പി.എ, വനിത വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി മാഗി ലൂയിസ്, വെള്ളിയാമറ്റം ഗ്രാമപ് ഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എസ് ജോൺ, കൃഷി ഓഫീസർ നിമിഷ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.

ആലക്കോട്, മുതലക്കോടം, ഉടുമ്പന്നൂർ യൂണിറ്റ് ഭാരവാഹികൾ ആശംസകൾ അർപ്പിച്ചു. ഷാലറ്റ് ജോസ് സ്വാഗതവും ബിജു പൂങ്കുടി നന്ദിയും പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *