ഉദുമ പള്ളത്ത് 153 ഗ്രാം എം.ഡി.എം.എയുമായി നാല് പേർ പിടിയിൽ. ചട്ടഞ്ചാൽ സ്വദേശിയായ അബൂബക്കർ(37), ഭാര്യ ആമിന അസ്ര (23) കർണാടക സ്വദേശികളായ വാസിം (32), സൂരജ് (31) എന്നിവരെയാണ് ബേക്കൽ പൊലീസ് പിടികൂടിയത്. വിൽപ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എയാണ് ഇൻസ്പെക്‌ടർ വിപിൻ യു.പി, എസ്.ഐ പ്രദീപ് പി.കെ എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്‌ച ഉദുമ പള്ളത്ത് വച്ച് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നിർദ്ദേശാനുസരണം ജില്ലയിൽ ഉടനീളം മയക്കുമരുന്നു വേട്ട ശക്തമാക്കിയിട്ടുണ്ട്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുധീർ ബാബു, സനീഷ് കുമാർ എ, സിവിൽ പൊലീസ് ഓഫീസർമാരായ ഹരീഷ് ബി.എം ഉണ്ണികൃഷ്‌ണൻ, നികേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.