Timely news thodupuzha

ആലുവയിൽ അതിഥി തൊഴിലാളികളിൽ നിന്നും കഞ്ചാവ് പിടികൂടി

എറണാകുളം: ആലുവ റെയിൽവേ സ്റ്റേഷനിൽ അതിഥി തൊഴിലാളികളിൽ നിന്നും 25 കിലോ കഞ്ചാവ് പിടികൂടി. ട്രോളി ബാഗില്‍ ചെറിയ കെട്ടുകളാക്കിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തില്‍ ഒറീസ സ്വദേശികളായ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനി ജീവനക്കാരാണ്.

രാവിലെയുള്ള ചെന്നെ -തിരുവനന്തപുരം എക്സ്പ്രസിലാണ് ഇവർ എത്തിയത്. ബംഗാളിൽ നിന്നെത്തുന്ന ട്രെയിനുകളിൽ പരിശോധനയുള്ളതിനാൽ കഞ്ചാവ് ചെന്നെയിലെത്തിച്ച ശേഷം ട്രെയിന്‍ മാറി കയറിയതാണെന്നാണ് കരുതുന്നുത്.

Leave a Comment

Your email address will not be published. Required fields are marked *