ഇടുക്കി: കലയന്താനി സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിൽ കലാ കായിക വ്യക്തിത്വ വികസന ക്യാമ്പ് സമ്മർ നെസ്റ്റ് -2023 ആരംഭിച്ചു. പ്രശസ്ത എഴുത്തുകാരനും സോക്രട്ടറീസ് അക്കാദമി ഡയറക്ടറുമായ അജയ് വേണു പെരിങ്ങാശ്ശേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ഫാ.ആന്റണി പുലിമലയിൽ, സീനിയർ അസിസ്റ്റന്റ് ശ്രീമതി. ഷൈജി ജോസ് , ക്യാമ്പ് കോർഡിനേറ്റർമാരായ ശ്രീ. പോൾ സേവ്യർ , ശ്രീമതി റോണിയ സാലസ് , വിദ്യാർത്ഥി പ്രതിനിധി നസ്രിയ ഷെമീർ എന്നിവർ ആശംസകൾ നേർന്നു.
കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പരിശീലന പരിപാടി മെയ് 6ന് സമാപിക്കും. ക്യാമ്പ് വിവിധ മേഖലകളിൽ ഫാ.ജോസഫ് താന്നിക്കൽ, വർഗീസ് ബെന്നി, ടോം ജോസഫ്, റിനോജ് ജോൺ, വർഗീസ് വിൽസൺ എന്നിവർ പരിശീലനം നൽകും. 5 മുതൽ 8 വരെ ക്ലാസ്സുകളിലേക്ക് പുതുതായി പ്രവേശനം നേടിയവർ ഉൾപ്പെടെ മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുക്കും.