ഇടുക്കി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിനിൻ്റെ ഭാഗമായി ജനുവരി ഒന്ന് മുതൽ ഏഴ് വരെ വലിച്ചെറിയൽ വിരുദ്ധവാരം സംഘടിപ്പിക്കും. ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനം സജ്ജമാവുന്ന സാഹചര്യത്തിലും പൊതുവിടങ്ങളിലും നിരത്തുകളിലും മാലിന്യം വലിച്ചെറിയുന്ന പ്രവണത ഏറിവരുന്ന പശ്ചാത്തലത്തിലാണിത്. ഇതിൻ്റെ ഭാഗമായി ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇതിനുള്ള വിശദമായ രൂപരേഖ തയ്യറാക്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിച്ച മാലിന്യ ശേഖരണ സംവിധാനവുമായി സഹകരിക്കാത്തവർ, തദ്ദേശസ്ഥാപനങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെ മാലിന്യം ശേഖരിക്കുന്ന ഏജൻസികൾ/ഗ്രൂപ്പുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ,മേളകൾ, പൊതുപരിപാടികൾ , ജാഥകൾ, യാത്രവേളകൾ എന്നിവ മുഖേനെയുണ്ടാവുന്ന മാലിന്യങ്ങളാണ് പൊതുവിടങ്ങളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും തള്ളുന്നത്. ഇതിനുള്ള പ്രത്യേക കർമ്മ പരിപാടികളാണ് വലിച്ചെറിയൽ വിരുദ്ധ വാരത്തിൻ്റെ ഭാഗമായി നടപ്പാക്കുക.
തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും വാർഡ് തലത്തിലും നിർവ്വഹണ സമിതി യോഗം ചേർന്ന് വലിച്ചെറിയൽ മുക്തവാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് രൂപം നൽകണം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിലെ മുഴുവൻ സംഘടനകളുടെയും പങ്കാളിത്തം ഉറപ്പാക്കി പൊതുയിടം വൃത്തിയായിസൂക്ഷി ക്കുന്നതിനുള്ള പ്രവർത്തനപരിപാടി തയ്യാറാക്കണം. പാഴ് വസ്തുക്കൾ വലിച്ചെറിയുന്നതിനെതിരെ പൊതുബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ബോധവൽക്കരണവും നടത്തണം.
പാഴ് വസ്തുക്കൾ സ്ഥിരമായി വലിച്ചെറിയുന്ന സ്ഥലങ്ങൾ കണ്ടെത്തുകയും അവിടം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും വേണം. കണ്ടെത്തുന്ന ഓരോ ചെറിയ പ്രദേശത്തിന്റെയും ചുമതല തദ്ദേശസ്ഥാപന പരിധിയിലുള്ള സംഘടനകൾക്കും/ക്ലബ്ബുകൾക്കും നൽകണം. അത്തരം പ്രദേശം വലിച്ചെറിയൽ മുക്തമാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ട് ജനപങ്കാളിത്തത്തിലൂടെ തുടർപരിപാലനം ഉറപ്പാക്കണം. യുവജനകൂട്ടായ്മകൾ, റെസിഡൻസ് അസോസിയേഷൻ, രാഷ്ട്രീയസംഘടനകൾ, സർവീസ്-തൊഴിലാളി സംഘടനകൾ, എൻ ജി ഒ കൾ, കലാ-സാംസ്കാരിക സംഘടനകൾ തുടങ്ങി തദ്ദേശസ്വയംഭരണ സ്ഥാപനത്തിൻ്റെ പരിധിയിലെ പങ്കാളിയാക്കാൻ സാധിക്കുന്ന എല്ലാ സംഘടനകളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തണം.
മാലിന്യങ്ങളുടെ ഉറവിടം എവിടെ നിന്നാണെന്ന് കണ്ടെത്തുകയും. അത് തടയുന്നതിനുള്ള നടപടി സ്വീകരിക്കുകയും വേണം. വലിച്ചെറിയൽ വിരുദ്ധവാരത്തിന് മുന്നോടിയായി ഓരോ പ്രദേശത്തിനും ചുറ്റമുള്ള വീടുകളിലുംസ്ഥാപനങ്ങളിലും മാലിന്യ സംസ്കരണ സംവിധാനം ഉണ്ടെന്ന് ഉറപ്പാക്കണം.ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഭവനസന്ദർശനം നടത്തി, വലിച്ചെറിയൽ മുക്ത പ്രദേശത്തെക്കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കണം.
ഈ പ്രദേശത്തെ വീടുകളിലും സ്ഥാപനങ്ങളിലും അജൈവമാലിന്യം തരം തിരിച്ച് ഹരിതകർമ്മസേനക്ക് നൽകുന്നുണ്ടെ ന്ന് ഉറപ്പ് വരുത്തണം. ഒപ്പം ജൈവമാലിന്യ പരിപാലനം ഉറപ്പാക്കണം. സഹകരിക്കാത്ത വീടുകളിലും സ്ഥാപനങ്ങളിലും വാർഡ് തല നിർവ്വഹണ സമിതിയുടെ നേതൃത്വത്തിൽ ഇടപെടണം.
ഓരോ പ്രദേശത്തും നിലവിലുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു വൃത്തിയാക്കണം.ഇങ്ങനെ മാറ്റിയെടുക്കുന്ന പ്രദേശങ്ങളുടെ തുടർസംരക്ഷണം അതത് ജനകീയസമിതികളുടെ ചുമതലയിൽ ഉറപ്പാക്കണം..
ഇത്തരം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സായാഹ്‌ന -സൗഹൃദ ഇടങ്ങൾ/കൂട്ടായ്മകൾ എന്നിവ രൂപീകരിക്കണം. ജനശ്രദ്ധ കൂടുതൽ ലഭിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ, വ്യാപാര കേന്ദ്രങ്ങൾ, പാർക്കുകൾ തുടങ്ങിയ പ്രദേശങ്ങൾ വലിച്ചെറിയൽ മുക്ത ഇടങ്ങളാക്കി മാറ്റണം.
സ്കൂൾ/കോളേജ് സമീപത്ത് കണ്ടെത്തുന്ന സ്ഥലങ്ങളിൽ അതത് സ്കൂൾ/കോളേജിലെ എൻ എസ് എസ്, എൻ സി സി ഭൂമിത്രസേന ക്ലബ്ബുകൾ, ടൂറിസം ക്ലബ്ബുകൾ, സ്കൗഡ്‌സ് & ഗൈഡ്‌സ്, സാമൂഹിക സന്നദ്ധസേന വളണ്ടിയർമാർ എന്നിവരെ ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം.
പൊതുയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബിന്നുകൾ കേന്ദ്രകരിച്ച് മാലിന്യം തരം തിരിച്ചിടുക, ശരിയായ രീതിയിൽ ഉപയോഗിക്കുക, ബിൻ വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയവ ഉൾപ്പെടുത്തി ബഹുജനവിദ്യാഭ്യാസ പരിപാടി ആസൂത്രണം ചെയ്യണം..
ബിൻ സ്ഥാപിച്ച സ്ഥലം എത്രത്തോളം അനുയോജ്യമാണ് എന്ന് വിലയിരുത്തി കൂടുതൽ മാലിന്യം വരാൻ സാധ്യതയുള്ളതും പൊതുജനങ്ങൾക്ക് സൗകര്യമുള്ളതുമായ അനുയോജ്യ സ്ഥലത്തക്ക് മാറ്റി സ്ഥാപിക്കൽ. എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുൻപിലും ബിന്നുകൾ സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള ഇടപെടൽ, മുഴുവൻ വാണിജ്യ-വാണിജ്യേതര സ്ഥാപനങ്ങളും പരിസരം വൃത്തിയായി സൂക്ഷിക്കുമെന്ന് ഉറപ്പുവരുത്തൽ, ബിന്നുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിൽ വരാൻ സാധ്യതയുള്ള മാലിന്യങ്ങൾക്കനുസരിച്ചുള്ള നൂതന ഐ ഇ സി ബോർഡുകൾ സ്ഥാപിക്കൽ എന്നിവ നടപ്പാക്കണം. ബിന്നുകളുടെ പരിപാലന ചുമതല പ്രാദേശിക തലത്തിലുള്ള സമിതി/സ്ഥാപനങ്ങൾ എന്നിവയ്ക്ക് നൽകണം.
ബിന്നിൽ വരുന്ന പാഴ് വസ്തുക്കൾ അതാത് ദിവസം തന്നെ നീക്കം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ ക്രമീകരണം ഏർപ്പെടുത്തണം.
നിറഞ്ഞ ബിന്നുകളെപ്പറ്റി പൊതുജനങ്ങൾക്ക് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ വിവരം അറിയിക്കുന്നതിനുള്ള സംവിധാനം ഉറപ്പാക്കണം. പൊതുവായ ഫോൺ നമ്പറുകൾ ബിന്നുകളിൽ ചേർക്കണം.
വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന മാലിന്യം നിക്ഷേപിക്കാനുള്ളതല്ല ബിന്നുകളെ ന്നും യാത്ര വേളകളിൽ ഉണ്ടാകുന്ന മാലിന്യം മറ്റ് മാർഗ്ഗങ്ങളില്ലാതെ വരുമ്പോൾ താൽക്കാലികമായി നിക്ഷേപിക്കാനുള്ള സംവിധാനം മാത്രമാണവയെന്നും പൊതുജനങ്ങളെ ബോധ്യപ്പെടുത്തണം.
സാനിറ്ററി മാലിന്യം, വളർത്ത് മൃഗങ്ങളുടെ വിസർജ്യം, തുടങ്ങിയവ ഇത്തരം പൊതു ബിന്നുകളിൽ നിക്ഷേപിക്കാൻ പാടില്ലെന്നും അറിയിപ്പ് നൽകണം.
സർക്കാർ ഓഫീസുകൾ, സംസ്ഥാന തലം മുതൽ പ്രാദേശിക ഓഫീസ് തലം വരെ വലിച്ചെറിയൽ വിരുദ്ധ വാരം സംഘടിപ്പിക്കണം. മുഴുവൻ ഓഫീസുകളും പരിസരങ്ങളും ജനുവരി 7 ന് വലിച്ചെറിയൽ മുക്തമാക്കിപ്രഖ്യാപിക്കാൻ കഴിയണം.
ജാഥകൾ, സമ്മേളനങ്ങൾ, ഉത്സവങ്ങൾ, തുടങ്ങിയ പാതുപരിപാടികളുടെ ഭാഗമായി കൊടി-തോരണങ്ങൾ, നോട്ടീസു കൾ, കുടിവെള്ളക്കുപ്പികൾ തുടങ്ങിയവ പൊതുസ്ഥലങ്ങളിലേക്ക് വലിച്ചെറിയാതിരിക്കാൻ ആവശ്യമായനടപടി സ്വീകരിക്കണം. ഇക്കാര്യത്തിൽ പാലിക്കേണ്ട നിബന്ധനകൾ സംഘാടകരെ തദേശസ്വയംഭരണസ്ഥാപനം മുൻകൂട്ടി അറിയിക്കാൻ ശ്രദ്ധിക്കണം.
അന്തരീക്ഷ സൃഷ്ടിശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, കെ എസ് ഡബ്ല്യു എം പി, ക്ലീൻ കേരള കമ്പനി, പബ്ലിക് റിലേഷൻസ് വകുപ്പ്, കുടുംബശ്രീ എന്നിവർ ഈ ക്യാമ്പയിൻ്റെ പ്രത്യേക ഐ ഇ സി തയ്യാറാക്കി നടപ്പിലാക്കണം. എല്ലാ തദ്ദേശസ്വയംഭരണസ്ഥാപന ങ്ങളിലും ഈ ക്യാമ്പയിനു വേണ്ടി ഐ ടി @സ്കൂൾ, ലിറ്റിൽ കൈറ്റ് ,താല്പര്യള്ള വിദ്യാർത്ഥികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി ഒരു ഐ ഇ സി ടീമിന് രൂപംനൽകണം. തദ്ദേ ശസ്വയംഭരണസ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കകത്തും ഈ ക്യാമ്പയിൻ നടക്കണം. ഒപ്പം വിദ്യാഭ്യാസ സ്ഥാപനം വലിച്ചെറിയൽ മുക്തമാക്കാനും കഴിയണം. പ്രാദേശികമായ പ്രധാന വാടസ്പ്‌പ് ഗ്രൂപ്പ് അഡ്മിൻന്മാർ, പ്രാദേശിക മാധ്യമപ്രവർത്തകർ, പ്രാദേശികവ്ലോഗർമാർ, ഫേസ് ബുക്ക് കൂട്ടായ്മകൾ തുടങ്ങിയവരുടെ യോഗം വിളിച്ച് പിന്തുണയും പങ്കാളിത്തവും ഉറപ്പ് വരുത്തണം. ചുമതലയുള്ള ആർ.പി/വൈ.പി/തീമാറ്റിക് വിദഗ്ധർ തുടങ്ങിയവർ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ സഹായിക്കണം.
കുടുംബശ്രീ അയൽക്കൂട്ടങ്ങളെ വലിച്ചെറിയൽ വിരുദ്ധ വാരത്തിന്റെ പ്രധാന പ്രചാരകരാക്കി മാറ്റണം. വിപുലമായ പ്രചാരണത്തിലൂടെ വലിച്ചെറിയൽ മോശം സ്വഭാവമെന്ന് പൊതുബോധം ഉണ്ടാക്കിയെടുക്കണം. മാലിന്യം വലിച്ചെറിയുന്നത് റിപ്പോർട്ട് ചെയ്യാനുള്ള ഒറ്റ വാട്ട്സ് ആപ്പ് നമ്പറിൻ്റെ(9446700800) പ്രചാരണം, നിയമ നടപടി കർശനമാക്കൽ എന്നിവയ്ക്കും പ്രചാരണത്തിൽ ഊന്നൽ നൽകണം. ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ക്യാമ്പയിനിൽ മികച്ച പ്രവർത്തനം നടത്തുന്ന സംഘടനകൾ, സമിതികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് അംഗീകാരവും പുരസ്കാരങ്ങളും നൽകും.