കുമളി: അരിക്കൊമ്പൻ തമിഴിനാട്ടിലെ ജനവാസമേഖലയിൽ നിലയുറപ്പിച്ചതിനാൽ മേഘമലയിൽ ബസ് സർവീസ് നിർത്തി. മതികെട്ടാൻ ചോലയ്ക്ക് സമീപമാണ് കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. ചിന്നക്കനാലിലേക്ക് തിരികെ പോകാനുള്ള ശ്രമമാണോ നടത്തുന്നതെന്ന ആശങ്കയും ഉയരുന്നുണ്ട്.
നിലവിൽ ചിന്നമന്നൂരിൽ നിന്ന് മേഘമലയിലേക്കുള്ള റോഡിൽ വനംവകുപ്പിൻറെ തെൻപളനി ചെക് പോസ്റ്റിൽ നിന്ന് ആരെയും അകത്തേക്കു കടത്തിവിടുന്നില്ല.
പെരിയാർ വനാർത്തിയിൽ നിന്ന് 8 കീലോമീറ്റർ ദൂരേയാണ് അരിക്കൊമ്പനുള്ളത്. തിരികെ കേരളാതിർത്തിയിലേക്ക് വരുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും ടൗൺ പ്രദേശങ്ങൾ ഉൾപ്പെടെ ഒട്ടേറെ ജനവാസമേഖലകൾ കടക്കാതെ അരിക്കൊമ്പന് ചിന്നക്കനാലിൽ എത്തിച്ചേരാൻ സാധിക്കത്തില്ല എന്നാണ് വനംവകുപ്പിൻറെ വിലയിരുത്തൽ.