താനൂര്‍: ബോട്ടപകടത്തില്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മു അനുശോചനമറിയിച്ചു. മലപ്പുറത്തെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്നും പ്രിയപ്പെട്ടവരെ നഷട്‌പ്പെട്ട കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായും രാഷ്‌ട്രപതി പറഞ്ഞു. അതിജീവിച്ചവര്‍ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് പ്രര്‍ത്ഥിക്കുന്നതായും രാഷ്‌ട്രപതി ട്വീറ്റ് ചെയ്‌തു.
താനൂര്‍ ബോട്ടപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനമറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്കൊപ്പം ചേർന്നു നിൽക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്‌തു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷംരൂപ ധനസഹായം നൽകുമെന്നും അറിയിച്ചിട്ടുണ്ട്.