ഇടുക്കി: വിവരാവാകാശ കമ്മീഷൻ വിളിച്ച, പരാതി തീർപ്പാക്കൽ കൂടി ചേരലിൽ ആണ്, പീരുമേട് താലൂക്ക് ഹെഡ് ക്വോർട്ടേഴ്സ് ആശുപത്രി അധികൃതർ ആണ്, സ്റ്റേറ്റ് പബ്ളിക് ഇൻഫർമേഷൻ ആഫീസർ എന്ന വ്യാജേന താൽക്കാലിക ജീവനക്കാർ ഹാജരായത്. പീരുമേട് സ്വദേശി റ്റി.എം.ആസാദ് നൽകിയ പരാതിയിൽ മേൽ ആണ്, വിവരാവകാശ കമ്മീഷണർ ഡോ. കെ.എം ദീലീപ് മുമ്പാകെ വി രമിച്ച ആൾ അടക്കം രണ്ട് ദിവസ വേതനക്കാർ ആണ് ഹാജരായത്.
ഇത് കമ്മീഷണറെ അധിക്ഷേപിക്കുന്നതിന് തുല്യം ആണെന്ന് പരാതിക്കാരൻ ആ ക്ഷേപം ഉന്നയിച്ചത്, കമ്മീഷണർ അംഗീകരിക്കുക ആയിരുന്നു. പരാതിക്കാരന് നിയമ പരമായി നൽകേണ്ട രേഖകൾ നൽകാത്തത് തെറ്റായ നടപടി ആയി കമ്മീഷണർ ഡോ.കെ.എം ദിലീപ് വിലയിരുത്തി.