തൊടുപുഴ: കേരളത്തിലെ തകർന്നടിഞ്ഞ ക്രമസമാധാനപാലനവും ആരോഗ്യ വകുപ്പിന്റെ കൊടുകാര്യസ്ഥതയും മറയ്ക്കാൻ കള്ള പ്രചരണങ്ങളുമായി ഇറങ്ങുന്നതിന്റെ തെളിവാണ്, ഡോ.വന്ദന ദാസിന്റെ ദാരുണമായ അറുംകൊലപാതകത്തിന് രാഷ്ട്രീയ നിറം നൽകുവാനാണ്, പ്രതി സന്ദീപ് കോൺഗ്രസ് അനുകൂല സംഘടനയിലെ അംഗമാണെന്ന കള്ള പ്രചരണവുമായി ഇടതുപക്ഷം രംഗത്തുവന്നിരിക്കുന്നതെന്ന് കെ.പി.എസ്.റ്റി.എ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു.
ഇയാളെ എത്രയും വേഗം സർവ്വീസിൽ നിന്ന് പുറത്താക്കി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും, ഈ കൊടുംക്രൂരകൃത്യം ചെയ്യാൻ അവസരമൊരുക്കിയവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും ഇനിയൊരു ആളിനും ഇത്തരം ദാരുണാന്ത്യം ഉണ്ടാവാതിരിക്കാനുമുള്ള ശക്തമായ നടപടികൾ കൈ കൊള്ളണമെന്നും സംഘടന ആശ്യപ്പെട്ടു.
യോഗം സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി വി.എം.ഫിലിപ്പച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡെയ്സൺ മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.ഡി.എബ്രഹാം, ജില്ലാ സെക്രട്ടറി പി.എം.നാസർ, ജോബിൻ കളത്തിക്കാട്ടിൽ, മുഹമ്മദ് ഫൈസൽ, ബിജോയി മാത്യു, രാജിമോൻ ഗോവിന്ദ്, ഷിന്റോ ജോർജ്, അനീഷ് ജോർജ്, ദീപു ജോസ്, രതീഷ്.വി.ആർ എന്നിവർ പ്രസംഗിച്ചു.