ഇടുക്കി: കഞ്ഞിക്കുഴി, ചുരുളിപതാലിൽ തീപിടുത്തത്തിൽ വീട് പൂർണമായും കത്തി നശിച്ചു. വാതല്ലൂർ റിജോയുടെ വീടാണ് കത്തിനശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഈ കുടുംബത്തിന് ഉണ്ടായിട്ടുള്ളത്. വീടിനോട് ചേർന്നുള്ള റബ്ബർ ഷീറ്റ് ഉണക്കുന്ന പുകപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു. രാത്രി ഒമ്പതിനായിരുന്നു അപകടം നടന്നത്.
തീപിടുത്തം ഉണ്ടായപ്പോൾ റിജോയും കുടുംബങ്ങളും വീട്ടിൽ ഇല്ലായിരുന്നു. ഇവർ തിരിച്ചെത്തുമ്പോഴാണ് വീട്ടിൽ തീപിടിക്കുന്നത് കാണുന്നത്. ഉടനെ ഇടുക്കി ഫയർഫോഴ്‌സിനെ വിവരം അറിയിച്ചുവെങ്കിലും പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തുമ്പോഴേക്കും വീട് പൂർണമായും കത്തി നശിച്ചു.
300 കിലോയോളം റബ്ബർ ഷീറ്റും കാപ്പികുരു കുരുമുളക് ഉൾപ്പെടെ തീപിടുത്തത്തിൽ കത്തി നശിച്ചു. 15 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഇവർക്ക് ഉണ്ടായിട്ടുള്ളത് അടിയന്തരമായി സർക്കാർ സഹായം നൽകണമെന്ന് കുടുംബത്തിന്റ ആവശ്യം.