Timely news thodupuzha

logo

സി.ഐ.റ്റി.യു നയിക്കുന്ന അവകാശ സംരക്ഷണ ജാഥ ഇടുക്കി ജില്ലയിൽ പ്രവേശിച്ചു

തൊടുപുഴ: മത്സ്യ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മത്സ്യ അനുബന്ധ തൊഴിലാളി സംസ്ഥാന ഫെഡറേഷൻ(സി.ഐ.റ്റി.യു ) രാജ്ഭവൻ മാർച്ചിന്റെ മുന്നോടിയായി നടത്തുന്ന അവകാശ സംരക്ഷണ ജാഥ ഇടുക്കി ജില്ലയിൽ പ്രവേശിച്ചു. അടിമാലി, കട്ടപ്പന, വണ്ടിപ്പെരിയാർ എന്നിവടങ്ങളിൽ ജാഥയ്ക്ക് സ്വീകരണം ലഭിച്ചു.

രാവിലെ 11.30ന് അടിമാലിയിലും വൈകിട്ട് മൂന്നിന് കട്ടപ്പനയിലും നാലിന് വണ്ടിപ്പെരിയാറിലുമെത്തി. മൂന്ന് സ്ഥലങ്ങളും സി..ഐ.റ്റി.യു നേതാക്കൾ ചേർന്ന് സ്വീകരണം നൽകി. തൊടുപുഴയിൽ നടന്ന സ്വീകരണ യോഗത്തിൽ കെ.കെ.ഷിംനാസ് അധ്യക്ഷത വഹിച്ചു. എൻ.എസ്.അബ്ദുൾ റസാഖ് സ്വാഗതം ആശംസിച്ചു. ജാഥാ അംഗം സക്കീർ അലങ്കാരത്ത് മുഖ്യപ്രഭാഷണം നടത്തി. ജാഥാ ക്യാപ്റ്റൻ എ സഫറുള്ള തൊടുപുഴയിൽ നടന്ന സ്വീകരണത്തിന് നന്ദി പറഞ്ഞു. തൊടുപുഴ ഏരിയ സെക്രട്ടറിമ്മാരായ മുഹമ്മദ് ഫൈസൽ, റ്റി.ആർ.സോമൻ, സി.ഐ.റ്റി.യു ജനറൽ സെക്രെട്ടറി കെ വി ജോയ് തുടങ്ങിയവർ പങ്കെടുത്തു.

കാഞ്ഞങ്ങാട് നിന്നും സി.ഐ.റ്റി.യു സംസ്ഥാന സെക്രട്ടറി കെ.എൻ.​ഗോപിനാഥൻ ഉദ്ഘാടനം ചെയ്ത അവകാശ സംരക്ഷണ ജാഥ തിരുവനന്തപുരത്ത് അവസാനിക്കും. 19ന് നടക്കുന്ന രാജ്ഭവൻ മാർച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ ഉദ്​ഘാടനം ചെയ്യും.‌ കേന്ദ്ര സർക്കാരിന്റെ മത്സ്യവ്യവസായ മേഖലയെ തകർക്കുന്ന കരിനിയമങ്ങൾ പിൻവലിക്കുക, മത്സ്യവ്യവസായത്തെ സംരക്ഷിക്കുക, മത്സ്യമാർക്കറ്റുകൾ നവീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധം.

Leave a Comment

Your email address will not be published. Required fields are marked *