ഇടുക്കി: ഇരട്ടയാറിന് പിന്നാലെ കാമാക്ഷി പഞ്ചായത്തിലും ആക്രി വ്യാപാരത്തിന് തുടക്കം കുറിച്ചു. യൂണിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് നിര്‍വ്വഹിച്ചു.
ഇനി മുതല്‍ വീടുകളിലെ വിലയുള്ള പാഴ് വസ്തുക്കള്‍ വില്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക് ആക്രി വ്യാപാരിയെ തേടി പോകേണ്ടതില്ല. കാമാക്ഷി പഞ്ചായത്ത് ഓഫീസ് പരിസരത്തുള്ള മെറ്റീരിയല്‍ കളക്ഷന്‍ സെന്ററിലെത്തിയാല്‍ മതിയാകും. അവിടെയാണ് പഞ്ചായത്തിന്റെ ആക്രി കട പ്രവര്‍ത്തിക്കുന്നത്.
പാഴ് വസ്തുക്കള്‍ക്ക് സര്‍ക്കാര്‍ അംഗീകൃത നിരക്കുകളും ഇടപാടുകാര്‍ക്ക് ലഭിക്കും. ആക്രി സാധനങ്ങളുടെ വിലനിലവാര പട്ടികയും യൂണിറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഹരിതകര്‍മ്മ സേനയിലെ 21 അംഗങ്ങളും ഒത്തുചേര്‍ന്നാണ് പഞ്ചായത്തിന്റെ പാഴ് വസ്തു നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നത്.
എല്ലാ സമയത്തും യൂണിറ്റിന്റെ ചുമതലയില്‍ സേനാംഗങ്ങളുണ്ടാകും. പഞ്ചായത്തിനെയാകെ വൃത്തിയാക്കാന്‍ പെടാപ്പാടുപെടുന്ന ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് അധിക വരുമാനമുണ്ടാക്കുകയെന്നത് ലക്ഷ്യമിട്ടാണ് തൊഴില്‍ യൂണിറ്റ് ആരംഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് പറഞ്ഞു.
പഞ്ചായത്ത് സെക്രട്ടറി എം.വിജയന്‍, അസിസ്റ്റന്റ് സെക്രട്ടറി കെ.ബി.ജയ, വൈസ് പ്രസിഡന്റ് റജി മുക്കാട്ടില്‍, പഞ്ചായത്തംഗങ്ങളായ സോണി ചൊള്ളാമഠം, ടിന്റുമോള്‍ ബിനോയ്, റെനി റോയ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ലിസ്സി മാത്യു എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.