കണ്ണൂർ: നിർത്തിയിട്ട ട്രെയിനിൻറെ ബോഗിക്ക് തീ പിടിച്ച സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി ഫൊറൻസിക് സംഘം സ്ഥലത്തെത്തി.
കേന്ദ്ര ഐബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. എൻ.ഐ.എയും സംഭവത്തിൻറെ പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഫൊറൻസിക് പരിശോധനയിലൂടെ മാത്രമേ തീപിടിത്തത്തിൻറെ കാരണം വ്യക്തമാകൂ. അതേ സമയം സംഭവത്തിൻറെ സി.സി.റ്റി.വി ദൃശ്യങ്ങൾ പുറത്തു വന്നു.
പുലർച്ചെ ഒന്നരയോടെ ഒരാൾ കാനുമായി ട്രെയിനിനു അരികിലേക്ക് എത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ബി.പി.സി.എല്ലിൻറെ സി.സി.റ്റി.വിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്.