Timely news thodupuzha

logo

വീട് കുത്തിത്തുറന്ന് കവർച്ച; 25 പവൻ സ്വർണാഭരണങ്ങളും 85,000 രൂപയും 60,000 രൂപയുടെ മൊബൈൽ ഫോണും നഷ്ടപ്പെട്ടു

തിരുവനന്തപുരം: രാത്രിയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. ചിറയിൻകീഴ് അഴൂർ ഗ്രാമപഞ്ചായത്തിലാണ് സംഭവം. പെരുങ്ങൂഴി മുട്ടപ്പാലം തെക്കേവിളകം വീട്ടിൽ ഡി. സാബുവിന്‍റെ വീട്ടിൽ നിന്നും 25 പവൻ സ്വർണാഭരണങ്ങളും 85,000 രൂപയും 60,000 രൂപ വില വരുന്ന മൊബൈൽ ഫോണുമാണ് കവർന്നത്.

20 ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി ചിറയിൻകീഴ് പൊലീസിൽ വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. സാബുവും കുടുംബവും ബന്ധുവിന്‍റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി സിംഗപൂരിൽ നിന്നെത്തിയതായിരുന്നു. ഇന്നലെ രാവിലെ അടുക്കള വാതിൽ തുറന്നു കിടക്കുന്നതു കണ്ട് സംശ‍യം തോന്നി പരിശോധന നടത്തിയപ്പോഴാണ് മോഷണം നടന്നകാര്യം അറിയുന്നത്.

ചിറയിൻകീഴ് പൊലീസെത്തി പ്രാഥമിക അന്വേഷണം നടത്തി. തിരുവനന്തപുരത്തു നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരുമടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Comment

Your email address will not be published. Required fields are marked *