Timely news thodupuzha

logo

പാമ്പ് സർക്കാരിന്‍റേതാണെങ്കിൽ കോഴി എന്‍റേതാണ്, നഷ്ടപരിഹാരം കിട്ടണം; മന്ത്രിയെ സമീപിച്ച് കർഷകൻ

കാസർഗോഡ്: പെരുമ്പാമ്പ് വിഴുങ്ങിയ കോഴികൾക്ക് നഷ്ടപരിഹാരം തേടി കർഷകൻ മന്ത്രിയെ സമീപിച്ചു. വെള്ളരിക്കുണ്ട് താലൂക്കുതല അദാലത്തിനെത്തിയ മന്ത്രി അഹമ്മദ് ദേവർകോവ്ലിനു മുന്നിലാണ് കർഷകന്‍റെ പരാതി.

‘പാമ്പ് സർക്കാരിന്‍റേതാണെങ്കിൽ കോഴി എന്‍റേതാണ്, നഷ്ടപരിഹാരം കിട്ടണം’ എന്നാണ് കർഷകൻ കെ.വി. ജോർജിന്‍റെ നിലപാട്. നഷ്ടപരിഹാരത്തിനായി താൻ ഒരു വർഷമായി അലയുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ജൂണിലാണ് ജോർജിന്‍റെ വീട്ടിൽ പെരുമ്പാമ്പു കയറി കോഴിക്കൂട്ടിലുണ്ടായിരുന്ന കോഴികളെ ഒന്നാകെ വിഴുങ്ങിയത്. വിവരമറിഞ്ഞെത്തിയ വനപാലകർ പാമ്പിനെ തിരികെ കാട്ടിൽ കൊണ്ടു പോയി വിട്ടു. കോഴികളെ നഷ്‌ട്ടപ്പെട്ടതോടെ ജോർജ് പ്രതിസന്ധിയിലാണ്. അതോടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജോർജ് വനപാലകരെ സമീപിച്ചു.

പലതവണ ശ്രമിച്ചിട്ടും പരിഹാരമാവാത്തതിനെ തുടർന്നാണ് മന്ത്രിയുടെ അദാലത്തിലെത്തി നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകിയത്. മന്ത്രിയും കളക്‌ടറുമടങ്ങുന്നവരോട് കാര്യങ്ങൾ അവതരിപ്പിക്കുകയായിരുന്നു. എന്നാൽ അനുകൂല നടപടി കിട്ടിയില്ല, ആലോചിച്ച് വേണ്ടത് ചെയ്യാമെന്നായിരുന്നു മറുപടി.

Leave a Comment

Your email address will not be published. Required fields are marked *