കോട്ടയം: എരുമേലി കാഞ്ഞിരപ്പള്ളി ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്നും വീണ്ടും ഉഗ്രസ്ഫോടന ശബ്ദം. ഭൂമിക്കടിയിൽ നിന്നും 2 തവണയായി ശബ്ദം കേട്ടതായാണ് പ്രദേശവാസികൾ അറിയിച്ചത്. വെള്ളിയാഴ്ച പുലർച്ചെ നാലരയ്ക്കാണ് സംഭവം. കഴിഞ്ഞ തവണത്തേക്കാൾ ഉഗ്രമായ ശബ്ദമാണെന്നും ഭൂമിുകുലുക്കത്തിന് സമാനായി തോന്നിയെന്നും പ്രദേശവാസികൾ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയും സമാനമായ രീതിയിൽ 2 തവണ ഭൂമിക്കടിയിൽ നിന്നും ശബ്ദം ഉയർന്നിരുന്നു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, എരുമേലി പ്രദേശങ്ങളിലാണ് ഭൂമിക്കടിയിൽ നിന്നും മുഴക്കവും ശബ്ദവും കേട്ടത്. ഇതിനെ തുടർന്ന് പ്രദേശത്ത് സംസ്ഥാന ജിയോളജി വകുപ്പ് എത്തി പരിശോധന നടത്തിയെങ്കിലും പ്രാധമിക പരിശാധന മാത്രമാണ് നടത്തിയത്.
പ്രദേശത്ത് സെന്‍റർ ഫോർ എർത്ത് സർവീസിന്‍റെ പരിശോധന നടത്തുമെന്ന മന്ത്രിയുടെ വാഗ്ദാവനും പാലിച്ചിട്ടില്ല.ആശങ്ക വേണ്ടെന്നും ഇനിയും ഇത്തരം ശബ്ദങ്ങൾ ആവർത്തിക്കില്ലെന്നും അന്ന് അവർ ഉപ്പു നൽകിയിരുന്നു. ഇതിനിടെയാണ് ഇപ്പോൾ വീണ്ടും ശബ്ദം കേട്ടത്.