ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിനുകൾ പാളം തെറ്റിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 233 ആയി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. അതേ സമയം സംഭവത്തിൽ ഉന്നത തല അന്വേഷണം നടത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പു വരുത്തും.
ട്രാക്കിലെ പിഴവുകളായിരിക്കാം അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല. 900 പേർക്ക് പരുക്ക് പറ്റിയിട്ടുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. അടുത്തിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ ട്രെയിൻ അപകടങ്ങളിൽ ഒന്നാണിത്. ഒഡീശയിൽ ഇന്ന് ഔദ്യോഗി ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.