അന്തിക്കാട്: ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിൽ തൃശൂർ സ്വദേശികളായ നാലു പേർ. കാരമുക്ക് വിളക്കുംകാൽ കോക്കാട്ട് രഘു, അന്തിക്കാട് പാന്തോട് കോലയിൽ കിരൺ, പൊറ്റേക്കാട്ട് വൈശാഖ്, ഇരിങ്ങാലക്കുട കാറളം വിജീഷ് എന്നിവരാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കൊറാമണ്ഡൽ എക്സ്പ്രസിൽ ചെന്നൈയിൽ നിന്ന് തൃശൂരിലേക്കുള്ള യാത്രയിലായിരുന്നു നാലു പേരും.
ട്രെയിൻ പാളം തെറ്റിയതോടെ മറിഞ്ഞ ബോഗിയുടെ ഇരു വശത്തേക്കുമായി നാലും പേരും ചാടി. ബോഗിയുടെ മുകളിലെ ഗ്ലാസ് പൊട്ടിച്ചാണ് വൈശാഖ് പുറത്തു കടന്നത്. അൽപ്പ സമയത്തിനു ശേഷമാണ് നാലു പേരും പരസ്പരം കാണുന്നതു പോലും.