Timely news thodupuzha

logo

ഏഴ് മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന സമരം മാറ്റിവച്ച് സ്വകാര്യ ബസ് ഉടമകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴാം തീയതി മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചു. പെർമിറ്റ് പ്രശ്നം പരിഗണനയിലിരിക്കുന്നതിനാലും, വിദ്യാർഥി കൺസെക്ഷൻ റിപ്പോർട്ട് ഝൂൺ 15 ന് ശേഷമേ സർക്കാരിനു ലഭിക്കൂ എന്നതുകൊണ്ടുമാണ് സമരം മാറ്റി വയ്ക്കുന്നത്.

മുഖ്യമന്ത്രി വിദേശത്തു നിന്നും മടങ്ങിവന്ന ശേഷമാവും തുടർ നടപടികളിലേക്ക് കടക്കുക. സ്വകാര്യബസുകളുടെ പെർമിറ്റുകൾ അതേപടി പുതുക്കി നൽകുക, വിദ്യാഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുവാൻ നിശ്ചയിച്ചിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *