തൊടുപുഴ :സൗമ്യയുടെ കണ്ണുകൾ ഇനിയും ജീവിക്കും. നിര്യാതയായ പൈങ്കുളം നാറാണത്ത് ജോബിയുടെ ഭാര്യ സൗമ്യ(40)യുടെ കണ്ണുകളാണ് രണ്ടു പേർക്ക് വെളിച്ചം പകരുന്നത് . സൗമ്യ നേരത്തെ തന്നെ ജോബിയുടെ അടുത്ത് ഈ ആഗ്രഹം അറിയിച്ചിരുന്നത് കൊണ്ട്, സൗമ്യയുടെ മരണം പെട്ടെന്നായിരുന്നു എങ്കിലും അവരുടെ ആഗ്രഹം ജോബി സാധിക്കുകയായിരുന്നു. തൊടുപുഴ സ്നേഹദീപത്തിലെ മാത്യു കണ്ടിരിക്കലിനെ വിവരം അറിയിക്കുകയും, കാരിത്താസ് നേത്ര ബാങ്കിൽ നിന്നും വന്നു കണ്ണുകൾ എടുക്കുവാനുള്ള അറേഞ്ച് മെന്റ് ചെയ്യുകയും ചെയ്തു. നേത്രദാനവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് ,9847147748 വിളിക്കാവുന്നതാണ്.സൗമ്യയുടെ സംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച രാവിലെ 10 മണിക്ക്, മൈലക്കൊമ്പ് സെൻ തോമസ് പള്ളിയിൽ.