Timely news thodupuzha

logo

സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് യോഗം തുടങ്ങി; നിർണായകമായ തീരുമാനങ്ങൾക്ക് സാധ്യത

പാലക്കാട്: സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുക്കുന്ന സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് യോഗം ആരംഭിച്ചു. യോ​ഗത്തിൽ നിർണായകമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. മുൻ എംഎൽയും ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ എ പി.കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ്റെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടിയ്ക്ക് സാധ്യതയുണ്ട്. പി.കെ ശശിയെ തരം താഴ്ത്തിയേക്കുമെന്നാണ് സൂചന. പാർട്ടി ഫണ്ട് തിരിമറി ഉൾപ്പെടെ നിരവധി പരാതികളാണ് പി.കെ. ശശിക്കെതിരെ ഉയർന്നിരിക്കുന്നത്.

എന്നാൽ, യോഗത്തിൽ നിന്ന് പി.കെ ശശി വിട്ടു നിൽക്കുകയാണ്. ചെന്നെയിലേക്ക് പോകുന്നതിനാൽ യോ​ഗത്തിൽ പങ്കെടുക്കില്ലെന്നാണ് ശശി പാർട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ നടപടി എടുക്കുന്നതിന കൂടി വേണ്ടിയാണ് യോഗം നടത്തുന്നത്. യോ​ഗത്തിൽ വിഭാ​ഗീയ പ്രവർത്തനം രൂക്ഷമായ ചെർപ്പുളശ്ശേരി, പുതുശ്ശേരി, കൊല്ലങ്കോട് ഏരിയ കമ്മിറ്റി അംഗങ്ങൾക്കെതിരെയും നടപടിയുണ്ടാകും. ജില്ലയിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച ആനാവൂർ നാഗപ്പൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും നടപടി സ്വീകരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *