കൊച്ചി: ആർഷോയുടെ ഗുഢാലോചനാ ആരോപണത്തിനു മറുപടിയുമായി മഹാരാജാസ് പ്രിൻസിപ്പിൾ. മാർക്ക് ലിസ്റ്റ് വിവാദത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ ഗൂഢാലോചന വാദം അദ്ദേഹം തള്ളി. 2021 ബാച്ചിനൊപ്പം ഫലം വന്നത് റീ അഡ്മിഷൻ എടുത്തതിനാലാണ്.
പ്രിൻസിപ്പാൾ പി എം ആർഷോ റീ അഡ്മിഷൻ എടുത്തതിൻറെയും പരീക്ഷയ്ക്ക് അപേക്ഷിച്ചതിൻറെയും രേഖകളും പുറത്തുവിട്ടു. മഹാരാജാസ് കോളേജ് സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. 2021 ബാച്ചിനൊപ്പം റീ അഡ്മിഷൻ എടുത്തതിനാലാണ് അവർക്കൊപ്പം റിസർട്ട് വന്നത്.
റി അഡ്മിഷൻ എടുത്തതിനും പരീക്ഷയ്ക്ക് അപേക്ഷിച്ചതിനും രേഖകളുണ്ടെന്നും ഇതിൽ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും പ്രിൻസിപ്പാൾ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ജയിച്ചെന്ന ഫലം വന്നത് സാങ്കേതിക പിഴവിനാലാണ്. മറ്റ് കുട്ടികളുടെയും മാർക്ക് ലിസ്റ്റിൽ സമാനമായ പിഴവുകൾ സംഭവിച്ചിട്ടുണ്ട്, ഉന്നത വിദ്യാഭ്യസ ഡയറക്ടർക്ക് ഇത് സംബന്ധിച്ച് റിപ്പോർട്ട് കൈമാറിയെന്നും പ്രിൻസിപ്പിൾ അറിയിച്ചു.