Timely news thodupuzha

logo

ബജ്‌റംഗ് സേന കോൺഗ്രസിൽ; പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: കോൺഗ്രസുമായി മധ്യപ്രദേശിൽ തീവ്ര വലതുസംഘടനയായ ബജ്‌റംഗ് സേന ലയിച്ചതിൽ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. ബജ്‌റംഗ് സേന കോൺഗ്രസിൽ ലയിച്ചത് ഭോപ്പാലിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ്. നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത റാലിയും നടന്നു. ”ആ ലയിച്ച സംഘടനയുടെ പേരെന്തോന്നാ..? ബജ്‌റങ് സേന. വർഗീയതയുമായി കടുത്ത പോരാട്ടത്തിലാണ് അവർ…”- മന്ത്രി ശിവൻകുട്ടി പറഞ്ഞു.

ആർഎസ്എസ് ബിജെപി ബന്ധമുണ്ടായിരുന്ന ബജ്‌റംഗ് സേന നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് കോൺഗ്രസിൽ എത്തിയത്. ബജ്‌റംഗ് സേന കൺവീനറും മധ്യപ്രദേശിലെ മുതിർന്ന ബിജെപി നേതാവുമായ രഘുനന്ദൻ ശർമ രാജിവച്ച് കോൺഗ്രസിൽ അംഗത്വമെടുത്തു. ബജ്‌റംഗ് സേന ദേശീയ പ്രസിഡന്റ് രൺവീർ പടേറിയ പറഞ്ഞത് കോൺഗ്രസിന്റെയും കമൽനാഥിന്റെയും ആശയങ്ങളെ സ്വീകരിക്കുകയാണെന്നാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാരിനെ അധികാരത്തിലേറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ബിജെപി സർക്കാരിനെ താഴെയിറക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ലയനത്തിന്റെ പിന്നിൽ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ മന്ത്രി ദീപക് ജോഷിയാണെന്ന് പ്രചരിച്ചിരുന്നു. കർണാടകയിൽ ബജ്‌റംഗ് ദളിനെ നിരോധിക്കുമെന്ന കോൺഗ്രസിന്റെ കർണാടകയിലെ തെരഞ്ഞെടുപ്പ് വാഗ്ദാനം വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ഉയർത്തിയാണ് പ്രചാരണം നടത്തിയത്. എന്നാൽ അതിന് വിരുദ്ധമായ നീക്കമാണുണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *