തിരുവനന്തപുരം: ഇന്ത്യൻ പൊലീസ് സർവീസ് തലപ്പത്ത് മാറ്റം. എ.ഐ.ജി ഹരിശങ്കറിന് സൈബർ ഓപ്പറേഷന്റെ ചുമതല നൽകി. പൊലീസ് ആസ്ഥാനത്തെ പുതിയ എ.ഐ.ജി പാലക്കാട് എസ്.പി മായ വിശ്വനാഥനാണ്.
പാലക്കാട് എസ്.പിയായി വയനാട് ജില്ലാ പൊലീസ് സൂപ്രണ്ട് ആനന്ദിനെ നിയമിച്ചു. വയനാടിന്റെ ചുമതല പദം സിംഗിന് നൽകി. ഇന്ത്യൻ റിസർവ് ബറ്റാലിയൻ കമാൻഡന്റിന്റെ ചുമതല പദം സിംഗിൽ നിന്നും പി നിധിൻ രാജിന് കൈമാറി. ഷൗക്കത്തലിയെ ആൻറി ടെററിസ്റ്റ് സ്‌ക്വാഡിൽ നിന്നും ക്രൈംബ്രാഞ്ച് എസ്‌പിയായി മാറ്റി നിയമിച്ചു.
സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ചിലേക്ക് വിജിലൻസ് എസ്.പി ബിജോയിയെ മാറ്റി. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി കെ.എസ് സുദർശനനെ വിജിലൻസിലേക്ക് മാറ്റി. 25 ഡി.വൈ.എസ്.പിമാരെയും 12 എ.എസ്.പിമാരെയുമാണ് മാറ്റി നിയമിച്ചിരിക്കുന്നത്.