മുംബൈ: ആർ.ബി.ഐ റിപ്പോ നിരക്കിൽ മാറ്റം വരുത്തിയില്ല. നിരക്ക് 6.5 ശതമാനമായി തുടരും. അതുകൊണ്ട് ബാങ്ക് പലിശ നിരക്കുകളിലും മാറ്റം വരില്ല. മോണിറ്ററി പോളിസി യോഗത്തിന് ശേഷമാണ് റിസർവ് ബാങ്ക് ഗവർണർ ഇക്കാര്യം അറിയിച്ചത്.
ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് രാജ്യത്തിന്റെ സമ്പദ് ഘടന ഭദ്രമാണെന്ന് പറഞ്ഞു. നേരത്തെ നിശ്ചയിച്ചതിനേക്കാളും നാണയപ്പെരുപ്പ തോത് ഉയർന്നിട്ടുണ്ടെങ്കിലും നിയന്ത്രണ വിധേയമാണെന്ന് അദ്ദേഹം വിലയിരുത്തി.
ഏപ്രിൽ മാസത്തിൽ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയിരുന്നു. ഏപ്രിലിലെ നിരക്ക് 4.7 ശതമാനമാണ്.