മുംബൈ: ലിവ്-ഇൻ പങ്കാളിയെ കൊന്ന് കഷണങ്ങളാക്കി അമ്പത്താറുകാരൻ. മുംബൈയിലെ മീര റോഡ് ഏരിയയിലാണ് സംഭവം.
കഴിഞ്ഞ മൂന്നു വർഷമായി മനോജ് സഹാനിയും സരസ്വതി വൈദ്യയും ആകാശഗംഗ ബിൽഡിങ്ങിൽ ഒരുമിച്ച് താമസിക്കുകയായിരുന്നു. ബുധനാഴ്ച ഇവരുടെ ഫ്ളാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അടുത്തുള്ള ഫ്ളാറ്റുകളിലെ താമസക്കാർ പൊലീസിൽ വിവരമറിയിച്ചു.
ഉടൻ തന്നെ പൊലീസെത്തി പരിശോധന നടത്തുകയും ഫ്ലാറ്റിൽ ക്രൂരമായി കൊന്ന് കഷണങ്ങളാക്കി വച്ചിരുന്ന സരസ്വതിയുടെ മൃദദേഹം കണ്ടെത്തുകയും ചെയ്തു.