തിരുവനന്തപുരം: വ്യാജ പരിശീലന സർട്ടിഫിക്കറ്റ് കെട്ടിചമച്ച് ഗസ്റ്റ് ലക്ചർ നിയമനം നേടാൻ ശ്രമിച്ച വിദ്യക്കെതിരെ എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. വിദ്യ ചെയ്തത് തെറ്റാണെന്നും പേരെടുക്കാൻ വേണ്ടിയുള്ള ശ്രമമാണിവിടെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
വിദ്യ ചെയ്തത് തെറ്റാണ്. പേരെടുക്കാൻ വേണ്ടിയുള്ള ശ്രമമാണിവിടെ ഉണ്ടായത്. ഒരു തെരഞ്ഞെടുപ്പ് നടക്കുമ്പോൾ പലരും മത്സരിക്കും. അവരെല്ലാം നേതാക്കളാണെന്ന് പറയാൻ സാധിക്കില്ല. നേതാക്കൻമാരുടെ കൂടെ ഫോട്ടോ എടുത്തത് കൊണ്ട് അവരോട് ബന്ധമുണ്ടെന്ന് പറയാനാകുമോ? സംഘടനയിൽ അംഗമായതുകൊണ്ടോ നേതാവാകില്ല. വിദ്യ എസ്എഫ്ഐ നേതാവായിരുന്നില്ല. സംഭവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണങ്ങളാണ് എസ്എഫ്ഐക്കെതിരെ ഉയരുന്നത്. എസ്എഫ്ഐക്കാർ തെറ്റ് ചെയ്യുന്നത് നോക്കിയാണ് പലരും നടക്കുന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് എസ്എഫ്ഐക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.