Timely news thodupuzha

logo

2000 രൂപ നോട്ടുകളിൽ പകുതിയും തിരിച്ചെത്തിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

മുംബൈ: പിൻവലിച്ച് മൂന്നാഴ്ചയ്ക്കുള്ളിൽ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളിൽ പകുതിയും തിരിച്ചെത്തിയതായി ആർ.ബി.ഐ അറിയിച്ചു. നിരോധന സമയത്ത് പ്രചാരത്തിലുണ്ടായിരുന്ന 3.62 ലക്ഷം കോടി രൂപയ്ക്കുള്ള നോട്ടുകളിൽ 1.8 ലക്ഷം കോടിക്കുള്ളത് തിരിച്ചെത്തിയിട്ടുണ്ട്.

ഇതിൽ ബാങ്ക് നിക്ഷേപമായാണ് 85 ശതമാനം നോട്ടുകളും വന്നതെന്ന് ആർ.ബി.ഐ വ്യക്തമാക്കി. സെപ്റ്റംബർ 30 നുള്ളിൽ നിരോധിച്ച നോട്ടുകൾ മാറ്റിവാങ്ങുകയോ ബാങ്കിൽ നിക്ഷേപിക്കുകയോ ചെയ്യണമെന്നും ബാങ്ക് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *