Timely news thodupuzha

logo

അമൽജ്യോതി എൻജീനിയറിങ്ങ് വിദ്യാർഥിയുടെ മരണത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസ്

കോട്ടയം: ശ്രദ്ധയുടെ മരണത്തിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസ്. അമൽജ്യോതി എൻജീനിയറിങ്ങ് കോളെജിലെ വിദ്യാർഥിയായ ശ്രദ്ധയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കെത്തിയ ചീഫ് വിപ്പ് എൻ ജയരാജനെ തടഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

വ്യാഴാഴ്ച അന്വേഷണ ഉദ്യോ​ഗസ്ഥരായ ഡി.വൈ.എസ്.പി ടി.എം വർഗീസിന്റെ നേതൃത്വത്തിലുള്ളവർ കോളെജിലെത്തി ഹോസ്റ്റൽ മുറിയിലും ലാബിലും പരിശോധന നടത്തിയിരുന്നു. ഇതിനിടെ കുടുംബം ശ്രദ്ധ സഹപാഠിക്കെഴുതിയതായി കണ്ടെത്തിയ കുറിപ്പിൽ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു. അധ്യാപകർ പൊലീസ് പരിശോധനയ്ക്കു മുമ്പ് ശ്രദ്ധയുടെ മുറിയിൽ കയറിയിരുന്നായി വിദ്യാർഥികളും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

സുഹൃത്തിന് 2022 സ്നാപ് ചാറ്റിൽ അയച്ച മെസേജ് സാഹചര്യം മാറ്റി ഉപയോഗിക്കുകയാണെന്നാണ് കുടുംബം ഉൾപ്പെടെ ആരോപിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *