തിരുവനന്തപുരം: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ തനിക്കെതിരെ ഉയർന്നു വന്ന മാർക്ക് ലിസ്റ്റ് വിവാദത്തിൽ കൃത്യതയുള്ള സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. എസ്.എഫ്.ഐയെ തകർക്കാൻ വേണ്ടിയുള്ള നീക്കമായിരുന്നു ഇത്.
തെറ്റ് ബോധ്യപ്പെട്ടിട്ടും തിരുത്താൻ പല മാധ്യമങ്ങളും തയ്യാറായിട്ടില്ലെന്നും ആർഷോ മാധ്യമങ്ങളോടു പ്രതികരിച്ചു. ഒരു തെളിവിന്റെയും അടിസ്ഥാനമില്ലാതെയാണ് അഞ്ച് ദിവസം വേട്ടയാടുകയും പൊതുസമൂഹത്തിന് മുന്നിൽ ഒരു സംഘടനയെ ഇല്ലായ്മ ചെയ്യാനുമുള്ള ശ്രമം നടത്തിയത്.
ഈ സംഭവം ആരോപിച്ച ആളുകളെ അഞ്ച് ദിവസത്തിനപ്പുറവും പുറത്തുകണ്ടിട്ടില്ല. ആദ്യം പറഞ്ഞത് കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റാണ്. പുള്ളി ‘പുള്ളി’യുടെ’ വഴിക്ക് പോയി. ഒരു സംഘടനയെ കള്ളത്തരം പറഞ്ഞ് നശിപ്പിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും ആർഷോ ആവശ്യപ്പെട്ടു.