Timely news thodupuzha

logo

കൊളംബിയയിൽ വിമാനം തകർന്ന് കാണാതായ കൈക്കുഞ്ഞുൾപ്പെടെയുള്ള 4 കുട്ടികളും രക്ഷപ്പെട്ടു

ബൊഗോട്ട: വിമാന അപകടത്തിൽ കാണാതായ ഗോത്ര വർഗക്കാരായ നാല് കുട്ടികളെയും ജീവനോടെ കണ്ടെത്തി. കൊളംബിയയിലെ ആമസോൺ കാട്ടിലാണ് വിമാനം തകർന്ന് വീണത്. സംഭവം നടന്ന് 40 ദിവസങ്ങൾ കഴിയുമ്പോഴാണ് കുട്ടികളെ കണ്ടെത്തിയത്.

കൊളംബിയൻ പ്രസിഡന്‍റ് കുട്ടികളെ കണ്ടെത്തിയതിന്‍റെ ചിത്രം ഉൾപ്പെടെ സ്ഥിരീകരിച്ചിട്ടുണ്ട്. 1 മാസം പ്രായമുള്ള ഒരു കൈക്കുഞ്ഞും പതിനൊന്നും ഒൻപതും നാലും വയസുള്ള കുട്ടികളുമാണ് വനത്തിൽ അകപ്പെട്ടു പോയത്. തുടർന്നുള്ള 40 ദിവസങ്ങൾ കുട്ടികൾ സ്വയം അതിജീവിച്ചു.

സേന അംഗങ്ങളും പ്രദേശവാസികളായ ആദിവാസികളും കുട്ടികൾക്കായി കാടു നീളെ തിരച്ചിലിലായിരുന്നു. സ്‌നിഫർ നായ്ക്കളെയും ദൗത്യ വിഭാ​ഗം കൂടെ കൂട്ടി. ഹെലികോപ്റ്റർ സംവിധാനവും ഏർപ്പെടുത്തിയിരുന്നു.

സെസ്ന 206 വിമാനം തെക്കൻ കൊളംബിയയിലെ അരരാക്കുവരയിൽ നിന്ന് പറന്നുയർന്ന് കാക്വെറ്റ പ്രവിശ്യയിൽ ആമസോൺ കാടിനു മുകളിൽ എത്തിയപ്പോൾ തകർന്നു വീഴുകയായിരുന്നു. അപകടത്തിൽ രണ്ട് പൈലറ്റുകളും കുട്ടികളുടെ അമ്മ മഗ്ദലീന മക്കറൈയും(33) മരിച്ചിരുന്നു. ഇവരുട മൃദദേഹം അപകടം നടന്ന് രണ്ടാഴ്ച്ചക്കു ശേഷമായിരുന്നു കണ്ടെത്തിയത്.

കുട്ടികളെ കാണാതായതി ആശങ്ക തോന്നിയിരുന്നെങ്കിലും പിന്നീട് അവർ ജീവിച്ചിരിക്കുന്നുണ്ടെന്ന് വ്യക്തത വരുത്തി. അവർ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതിനുള്ള തെളിവുകള്‍ രക്ഷാ പ്രവര്‍ത്തകര്‍ തന്നെയാണ് പുറത്ത് വിട്ടത്.

കമ്പുകളും ചില്ലകളും ഉപയോഗിച്ച് കുട്ടികള്‍ നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡും ഹെയര്‍ ക്ലിപ്പും ഫീഡിംഗ് ബോട്ടിലും അവർ കഴിച്ചു മതിയാക്കിയ പഴങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. തുടർന്ന് സേനയുടെ മറ്റ് സംഘങ്ങളും കുട്ടികൾക്കായി തിരച്ചിൽ തുടർന്നു. അങ്ങനെ ഇവരുടെ എല്ലാം കൂട്ടായ ശ്രമത്തിൽ നാൽപത് ദിവസം നീണ്ട ദൗത്യത്തിനു ശേഷമാണ് കുട്ടികളെ ജീവനോടെ കണ്ടെത്തിയിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *