ന്യൂഡൽഹി: ബിജ് ഭൂഷണെതിരായ ലൈംഗികാതിക്രമ പരാതിയുടെ തെളിവെടുക്കുന്ന സമയത്ത് അന്വേഷണം നടക്കുന്ന ഓഫീസിന് തൊട്ടടുത്ത ബ്രിജ് ഭൂഷൻ ഉണ്ടായിരുന്നെന്നും അത് തന്നെ ഭയപ്പെടുത്തിയെന്നും ഗുസ്തി താരം. ഇക്കാരണത്താൽ തെളിവെടുപ്പിനിടെ പൊലീസ് ആശങ്ക സൃഷ്ടിച്ചെന്നാണ് ഗുസ്തി താരം പറയുന്നത്.
തെളിവെടുപ്പ് നടത്തുന്നതിന്റെ ഭാഗമായി അതിക്രമമുണ്ടായ സ്ഥലത്ത് ബി.ജെ.പി എം.പിയും റെസ്‌ലിങ് ഫെഡറേഷൻ പ്രസിഡന്‍റുമായ ബ്രിജ് ഭൂഷണെതിരെ കേസ് കൊടുത്ത പരാതിക്കാരിയെ എത്തിച്ചതിനെതിരെ ഗുസ്തി താരം സാക്ഷി മാലിക്കും രംഗത്തെത്തിയിരുന്നു.
ഇപ്പോൾ നടക്കുന്നത് താരങ്ങളെ അവരുടെ പരാതിയിലും മൊഴിയിലും ഉന്നയിച്ച സംഭവങ്ങൾ നടന്ന സ്ഥലങ്ങളിൽ എത്തിച്ചുള്ള അന്വേഷണമാണ്. പരാതിക്കാരായ താരങ്ങളെ ഇന്നും സംഭവസ്ഥലത്ത് എത്തിച്ച് വിവരങ്ങൾ ശേഖരിക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. താരങ്ങൾക്ക് കായിക മന്ത്രി ജൂൺ 15നകം അന്വേഷണം പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.