ന്യൂഡൽഹി: മണിപ്പൂരിൽ വെടിവെപ്പും ആക്രമണങ്ങളും കത്തി പടരുമ്പോൾ സൈന്യം നടത്തിയ പരിശോധനയിൽ നാലു ജില്ലകളിൽ നിന്ന് കണ്ടെത്തിയത് വൻ ആയുധശേഖരം. ബിഷ്ണുപുർ, ഇംഫാൽ ഈസ്റ്റ് ഉൾപ്പെടെയുള്ള ജില്ലകളിൽ നടത്തിയ പരിശോധനയിലാണ് ആക്രമണം നടത്തുവാൻ ഉപയോഗിക്കുന്ന സ്പോടക വസ്തുവായ ബോംബുകളും തോക്കുൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെടുത്തത്.
അതേസമയം, കഴിഞ്ഞ മാസം മൂന്നിന് തുടങ്ങിയ സംഘർഷം ഇപ്പോഴും മണിപ്പൂരിൽ തുടരുകയാണ്. ഇംഫാൽ വെസ്റ്റിലെ കോകൻ ഗ്രാമത്തിലുണ്ടായ വെടിവെയ്പിൽ മൂന്ന് കുക്കി വിഭാഗക്കാർ കൊല്ലപ്പെട്ടിരുന്നു. നിലവിൽ പ്രദേശത്ത് കരസേനയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. കലാപത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടുകയും 35000 ആളുകളെ മാറ്റി പാർപ്പിക്കുകയും ചെയ്തു.