ന്യൂയോർക്ക്: മലയാളികൾ ലോകത്തെല്ലായിടത്തും വ്യാപിച്ചുകിടക്കുകയാണെന്നും വിശ്വകേരളമായി മാറിയ അവസ്ഥയാണുണ്ടാകുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂയോർക്കിലെ ടൈം സ്‌ക്വയറിൽ നടന്ന പൊതുസമ്മേളനത്തിൽ അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഫലപ്രദമായി പ്രവർത്തിക്കുന്ന ലോകകേരള സഭയുടെ ഘടന ലോകത്താകെയുള്ള മലയാളികളെ ഉൾകൊള്ളുന്നതാണ്.
ലോകകേരള സഭ ഒരിടത്ത് മാത്രം സമ്മേളിക്കുന്ന വിധത്തിലായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. എന്നാൽ , മേഖല തിരിച്ചുള്ള സമ്മേളനം നടത്തി ഓരോ മേഖലയുടെ പ്രശ്‌നങ്ങൾ പ്രത്യേകമായി ചർച്ച ചെയ്യണമെന്ന് ഒന്നാം ലോകകേരള സഭയിൽ തന്നെ നിർദേശം വരികയായിരുന്നു. അങ്ങനെയാണ് മേഖല സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചത്.
കേരളത്തിന്റെ വ്യാവസായിക സൗഹൃദ അന്തരീക്ഷം വല്ലാതെ വർധിച്ചുവെന്നും ഒരു ലക്ഷം സംരംഭം തുടങ്ങാൻ തീരുമാനിക്കുകയും 140000 സംരംഭത്തിലെക്കതെത്തിച്ചേരുകയുമുണ്ടായെന്നും മുഖ്യമന്ത്രി അമേരിക്കൽ മലയാളികളോട് വ്യക്തമാക്കി വിദേശത്ത് പഠിക്കാനെത്തുന്ന കുട്ടികൾക്ക് മാർഗനിർദേശം നൽകാൻ സൗകര്യം വേണമെന്നും അനധികൃത റിക്രൂട്ടിങ് ഏജൻസികളെ തടയണമെന്നുമുള്ള ആവശ്യത്തിൽ ശക്തമായ നിയമനടപടികൾ കേരളത്തിൽ ആരംഭിച്ചതായി മുഖ്യമന്ത്രി ലോകകേരള സഭയിൽ ഇന്നലെ പറഞ്ഞിരുന്നു.
കരിപ്പൂർ വിമാനത്താവള വികസനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിൽ ചെലുത്തിയ സമ്മർദത്തിന് ഫലമായി. റൺവേ വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ അനുമതിയായിട്ടുണ്ട്. ഈ നടപടിയുമായി അതിവേഗം മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.