ചെന്നൈ: ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരിക്കെ കോഴവാങ്ങി നിയമനം നടത്തിയെന്നകേസിൽ അറസ്റ്റിലായ തമിഴ്നാട് വൈദ്യൂതിമന്ത്രി സെന്തിൽ ബാലാജിയുടെ ജാമ്യഹർജിയിൽ ചെന്നൈ സെഷൻസ് കോടതി ഇന്ന് വിധി പറയും.
ഡിഎംകെ ബുധനാഴ്ച സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി വിധി പറയൽ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ചെന്നൈ സെഷൻസ് കോടതി പ്രിൻസിപ്പൽ ജഡ്ജി അല്ലിയാണ് വിധി പറയുന്നത്. ബുധനാഴ്ചയാണ് ഇഡി സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്തത്. നിലവിൽ ആശുപത്രിയിൽ കഴിയുന്ന മന്ത്രിക്ക് ചികിത്സയിൽ തുടരാൻ കോടതി അനുവാദം നൽകിയിരുന്നു.
ബുധനാഴ്ച മന്ത്രിയുടെ ഔദ്യോഗിക വസതിയിലും ചെന്നൈയിലെ ബംഗ്ലാവിലും കരൂരിലെയും കോയമ്പത്തൂരിലെയും അദ്ദേഹത്തിന് ബന്ധമുള്ള സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിനു പിന്നാലെ നെഞ്ചുവേദനെ അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുുപത്രിയിലേക്ക് മാറ്റുകയായിരുന്നു.