Timely news thodupuzha

logo

തീൻമൂർത്തി ഭവനിലം മ്യൂസിയത്തിൻറെയും ലൈബ്രറിയുടെയും പേരിൽ നിന്ന് നെഹ്റുവിൻറെ പേര് വെട്ടിമാറ്റി

ന്യൂഡൽഹി: ജവഹർലാൽ നെഹ്റുവിൻറെ സ്മരണയ്ക്കായി അദ്ദേഹത്തിൻറെ വസതിയായിരുന്ന തീൻമൂർത്തി ഭവനിൽ സ്ഥാപിച്ച മ്യൂസിയത്തിൻറെയും ലൈബ്രറിയുടെയും പേരിൽ മാറ്റം വരുത്തി. അതിൽ നിന്ന് നെഹ്റുവിൻറെ പേര് വെട്ടിമാറ്റുകയാണ് ചെയ്തത്.

നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ പുതിയ പേര് പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് സൊസൈറ്റി എന്നാണ്. മുൻ പ്രധാനമന്ത്രിയുടെ പേര് നീക്കം ചെയ്യാൻ തീരുമാനമെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റിയുടെ നേതൃത്വത്തിൽ കൂടിയ പ്രത്യേക യോഗമാണ്.

സൊസൈറ്റിയുടെ വൈസ് പ്രസിഡൻറായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് യോഗത്തിന് അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക മന്ത്രാലയം തന്നെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. കോൺഗ്രസ് തീരുമാനത്തിനെതിരെ വിമർശനവുമായി രം​ഗത്തെത്തിയിട്ടുണ്ട്.

എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേഷ് ഇതിനെതിരെ ട്വീറ്ററിലൂടെ പ്രതികരിച്ചതിൽ നിന്നും; അൽപ്പത്തരവും പ്രതികാരവും, നിങ്ങളുടെ പേര് മോദിയെന്നാണ്. ആഗോള ബൗദ്ധികകേന്ദ്രവും പുസ്തകങ്ങളുടേയും ചരിത്രരേഖകളുടേയും നിധിയുമാണ് കഴിഞ്ഞ 59 വർഷമായി നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി. അരക്ഷിതാവസ്ഥയുടെ അമിതഭാരം പേറിയ ഒരു ചെറിയ മനുഷ്യനാണ് ഈ സ്വയം പ്രഖ്യാപിത വിശ്വഗുരു.

Leave a Comment

Your email address will not be published. Required fields are marked *