തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്സിംഗ് കോളെജുകളിലേയ്ക്ക് 2023-24 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്സിംഗ് ഡിഗ്രി കോഴ്സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എൽ.ബി.എസ് സെൻറർ ഡയറക്റ്ററുടെ www.lbscentre.kerala.gov.in വഴി ഓൺലൈനായി ജൂൺ 17 മുതൽ ജൂലൈ ഒന്നുവരെ അപേക്ഷിക്കാം.
അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 1,000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ്. അപേക്ഷകർക്ക് ഓൺലൈൻ മുഖേനയോ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിൻറെ ഏതെങ്കിലും ശാഖ വഴിയോ ജൂൺ 17 മുതൽ ജൂലൈ ഒന്നുവരെ അപേക്ഷാ ഫീസ് അടയ്ക്കാം.
വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈൻ ആയി www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയാം. ബന്ധപ്പെട്ട രേഖകൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന അവസരത്തിൽ അപ് ലോഡ്ചെയ്യണം
അപേക്ഷകർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായി എടുത്ത് പ്ലസ് ടു പരീക്ഷ പാസായിരിക്കണം കൂടാതെ 50 ശതമാനം മാർക്കോടെ ഇൻഡ്യൻ നഴ്സിംഗ് കൗൺസിലും ബന്ധപ്പെട്ട സ്റ്റേറ്റ് കൗൺസിലും അംഗീകരിച്ച GNM കോഴ്സ് പരീക്ഷ പാസായിരിക്കണം.
അപേക്ഷകർ അക്കാദമിക വിവരങ്ങൾ സമർപ്പിക്കുന്ന സമയത്തുതന്നെ നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം. അപേക്ഷാർഥികളുടെ ഉയർന്ന പ്രായപരിധി 45 വയസാണ്. സർവീസ് ക്വോട്ടയിലേക്കുള്ള അപേക്ഷാർഥികൾക്ക് ഉയർന്ന പ്രായപരിധി 49 വയസാണ്.
എൽ .ബി.എസ് സെൻറർ ഡയറക്റ്റർ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ മാനദണ്ഡത്തിൽ തയാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും കേന്ദ്രീകൃത അലോട്ട്മെൻറിലൂടെയായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 04712560363.