തൊടുപുഴ: 2023 ജൂൺ 21 ഇന്റർനാഷണൽ യോഗദിനം പ്രശസ്ത ആയുർവേദ സ്പോർട്സ് മെഡിസിൻ ഡോക്ടർ മാത്യൂസ് വെമ്പിള്ളി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ ആയുർവേദ ഹോസ്പിറ്റലിലെ യോഗാ സെന്റർ കൺവീനർ ഡോക്ടർ ഷീജ റെജിയും യോഗ സെന്റർ ട്രെയിനർ ഡോക്ടർ അഞ്ചു ബേബിയും തിയറി പ്രാക്ടിക്കൽ ക്ലാസുകൾക്ക് നേതൃത്വം നൽകി. പി.എ സലിംകുട്ടി, രാഹുൽ എസ്, അമൽ വി ആർ, അഭിജിത്ത് എന്നിവർ നേതൃത്വം നൽകി.
ഭാരതത്തിന്റെ പൗരാണിക പാരമ്പര്യത്തിന്റെ വില മതിക്കാനാവാത്ത സംഭാവനയാണ് യോഗ. ഈ പാരമ്പര്യം അയ്യായിരം വർഷത്തിലേറേ പഴക്കമുള്ളതാണ്. അത് ശരീരത്തിന്റേയും മനസ്സിന്റേയും ഒരുമ, ചിന്തയും പ്രവൃത്തിയും, നിയന്ത്രണവും നിറവേറ്റലും, മനുഷ്യനും പ്രകൃതിക്കുമിടയിലുള്ള സന്തുലിതാവസ്ഥ, ശാരീരിക-മാനസിക ഘടകങ്ങളെ സമീപിച്ചു കൊണ്ട് ആരോഗ്യപരമായിരിക്കുക തുടങ്ങിയ ഘടകങ്ങളെ ഉൾക്കൊള്ളുന്നു.
യോഗ കേവലം ഒരു വ്യായാമമല്ല, മറിച്ച് നമ്മളും ലോകവും പ്രകൃതിയും ഒന്നാണെന്നുള്ള തിരിച്ചറിവാണ്. നമ്മുടെ മാറ്റപ്പെട്ട ജീവിത ശൈലികളെ മനസ്സിലാക്കി ബോധം ഉണ്ടാക്കുന്നതിനാൽ കാലാവസ്ഥാ വ്യതിയാനത്തെ പോലും കൈകാര്യം ചെയ്യാൻ നമ്മെ പ്രാപ്തരാക്കുന്നു.