തിരുവനന്തപുരം: ബക്രീദ് അവധി ചൊവ്വാഴ്ച തീരുമാനിക്കുമെന്ന് സർക്കാർ അറിയിച്ചു. 28നാണ് നിലവിൽ അവധി. ബക്രീദ് 29നും. രണ്ടു ദിവസവും അവധി നൽകുമോ എന്നതിലാണ് തീരുമാനമുണ്ടാവുക.
ബലി പെരുന്നാളിനെ തുടർന്നുള്ള 28ലെ പൊതു അവധി നിലനിർത്തി കൊണ്ടു തന്നെ പെരുന്നാൾ ദിനമായ 29ന് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന അധ്യക്ഷൻ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മുഖ്യമന്ത്രിക്കു നിവേദനം നൽകിയിരുന്നു. മന്ത്രിസഭാ യോഗം ബുധനാഴ്ചത്തെ അവധി കണക്കിലെടുത്ത് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി. രണ്ട് ദിവസവും പൊതു അവധി നൽകാനാണ് സാധ്യത.