കോട്ടയം: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളിയിൽ ആയിരുന്നു സംഭവം. ഇടക്കുന്നം കട്ടുപ്പാറപ്പടി ഭാഗത്ത് കട്ടുപ്പാറയിൽ വീട്ടിൽ സജിത്താണ്(32) കുറ്റവാളി. 26ന് വൈകിട്ട് അഞ്ചരയോടെ ഇടക്കുന്നം കുന്നുംപുറംപടി ഭാഗത്ത് വച്ച് സജിത്ത് മധ്യവയസ്കനെ ചീത്തവിളിച്ച ശേഷം കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
ഇരുവർക്കും ഇടയിൽ മുൻ വൈരാഗ്യം നിലനിന്നിരുന്നു. ആക്രമണത്തെ തുടർന്ന് മധ്യവയസ്കൻ കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത ശേഷം അധികം താമസിക്കാതെ തന്നെ പ്രതിയെ പിടികൂടുകയും ചെയ്തു.
ഇയാളെ അറസ്റ്റ് ചെയ്തത് കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ സുനിൽ തോമസ്, എസ്.ഐ ഗോപകുമാർ, എ.എസ്.ഐ അനീഷ് കുമാർ, സി.പി.ഒ ബിനോയ് മോൻ എന്നിവർ ചേർന്നാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു.